Tuesday, June 15, 2010
15 th june
Sachu ഇന്നലെ ക്ലാസ്സ് ഇല്‍ ഉറങ്ങി .ടീച്ചര്‍ ചോദിച്ചു അനന്ത് "wake up ". എന്ന് അപ്പോള്‍ ഞാന്‍ പോയി മുഖം കഴുകി വന്നു. അപ്പോള്‍ ഫ്രഷ് ആയി. വൈകുന്നേരം ഹോം വര്‍ക്ക് ചെയ്തു .കുറച്ചു നേരം ടി വി കണ്ടു.
Wednesday, April 14, 2010
Uniform Day
സച്ചു നു യുണിഫോം ന്റെ തുണി എടുക്കാന്‍ പോയി .പാളയം എം , എം തുണിക്കട യില്‍ ആണ് പോയത് .അര്‍ജുന്‍ ജ യും ഉണ്ടായിരുന്നു. കുറേ നേരം അവരുമായി സംസാരിച്ചു എന്നിട്ട് ഓട്ടോ യില്‍ കയറി തമ്പാനൂര്‍ വന്നു. അതു വഴി അച്ഛന്‍ വരാം എന്ന് പറഞ്ഞു. നമ്മള്‍ കാത്തു നിന്നു. സച്ചു വിനെ മുടി വെട്ടിക്കാന്‍ കൊണ്ട് പോയി. നല്ല പോലെ മുടി വെട്ടി. അണ്ണന്‍ സച്ചു നു സമ്മാനം വാങ്ങി കൊണ്ട് വന്നു. സ്ടിക്ക്കെര്‍ വെട്ടി വെക്കാന്‍ ഉള്ളതാണ് . മാര്‍വെല്‍ യില്‍ പ്രോഗ്രാം ഉണ്ടായിരുന്നു. അച്ഛന്‍ സെക്രെട്ടറി ആണ് ഇപ്പോള്‍ നാളെ വിഷു ആണ്. നമ്മള്‍ ഒന്നും ഒരുക്കുന്നില്ല. സച്ചു,ഉണ്ണി ചേട്ടന്‍, അയ്യപ്പന്‍ ചേട്ടന്‍ അഭിരാമി ചേച്ചി എന്നിവര്‍ ചേര്‍ന്ന് ഡിന്നര്‍ എന്നാ കളി കളിച്ചു. കുറെ നേരം കൂടെ കളിയ്ക്കാന്‍ സച്ചു കരഞ്ഞു. രാത്രി ഉറങ്ങിയപ്പോള്‍ എന്റെ വയറില്‍ ചവിട്ടി.
Friday, April 9, 2010
കൈവിടല്ലേ രാമാ...!
നന്നു വിടച്ചി കദലകുരാ
രാമയ്യ രാമാ! കോദണ്ഢരാമാ! പട്ടാഭിരാമാ! കല്യാണരാമാ!
അനുപല്ലവി :
നിന്നു ബാസി യര നിമിഷമു ഓ൪വനുരാ...
ചരണം:
അബ്ധിലോ മുനിഗി ശ്വസമു ബട്ടി
അണി മുത്യമു ഗന്ന ത്യയെ ശ്രീരമണ.. !
ബാഗുഗ നന്നേലുകോരവര
ത്യാഗരജനുദ ! ഇതനുവ് നിദേര
******************************
ഏറ്റവും പ്രിയമുള്ള രാമാ !.. എന്നെ കൈവിടരുതേ ! എന്നെ രക്ഷിച്ചാലും !
നിന്നെ പിരിഞ്ഞു ഒരു നിമിഷം പോലും വയ്യ!
വളരെ പാടുപെട്ടു ശ്വാസം പിടിച്ചു കടലില്‍ മുങ്ങി,
സമുദ്രത്തിന്‍റെ അഗാധങ്ങളില്‍ ഒടുവില്‍ കിട്ടുന്ന ആ മുത്ത്
പോലെയാണ് അങ്ങ് ഇന്നെനിക്കു ഹാ ! സുന്ദരം പരിശുദ്ധം !
ഈ ശരീരം അങ്ങയുടെതാണ് . ഇത് അങ്ങ് എടുത്താലും രാമാ (ത്യാഗരാരാജന്‍റെ ദൈവമേ ), അലിവോടെ !
Sunday, April 4, 2010
Wednesday, March 31, 2010
Report Day
ഇന്ന് റിപ്പോര്‍ട്ട് ഡേ ആയിരുന്നു .എല്ലാ കുട്ടികളും വന്നു .അഭിനവ് ,ഗായത്രി ,മാനസി എന്നിവരെ കണ്ടു. റിപ്പോര്‍ട്ട് വാങ്ങി .മെയ് 22 നു le 'cole ചെമ്പക സ്കൂള്‍ ഇല്‍ ഇന്റര്‍വ്യൂ ആണ്. uniform ഇല്‍ വെക്കാന്‍ ഉള്ള ലേബല്‍ തന്നു. ടീച്ചര്‍ പാലട്ട യെ പറ്റി നല്ലതു പറഞ്ഞു. അര്‍ജുന്‍ ജ യും പാലട്ട യും വേറെ വേറെ ക്ലാസ്സ് ഇല്‍ ആയിരിക്കും. പാലട്ട IE ഇലും അര്‍ജുന്‍ J IA യിലും ആണ് .ടീച്ചര്‍ പറഞ്ഞു വേണമെങ്ങില്‍ അവിടെ ചെന്നിട്ടു പറഞ്ഞു മാറ്റം ന്നു.ജാനകി പാലട്ട യുടെ ക്ലാസ്സ് ഇല്‍ ആണ്. ജാനകി യും പാലട്ട യും അഭിനവും കൂടെ കുറേ നേരം ക്ലാസ്സ് റൂം ഇല്‍ കളിച്ചു. ഓടി കളിച്ചപ്പോള്‍ കുമാരി ചേച്ചി പറഞ്ഞു..കണ്ണാ ഊടരുതെ ചുമ അല്ലെ? ന്നു. പിന്നെ ജാനകി യെ ജാനു ന്നും അഭിനവ് നെ അഭി ന്നും പാലട്ട യെ അനു ന്നും ആണ് ചെല്ല പേര്.
Saturday, March 27, 2010
പേരുകള്‍
പാലട്ടയുടെ മറ്റു പേരുകള്‍ : ഡി ജ വിനായക്, സുന്തരന്‍, ചുന്തരി, പാല്‍മുറ്റത്ത് വവനാര്‍, കൂറ, നട്ടി,
വവട്ടയുടെ മറ്റു പേരുകള്‍ : ഗുടിയ ഗുഡ്, ശുന്നു, മോള്‍ട്ട
വവട്ടയുടെ മറ്റു പേരുകള്‍ : ഗുടിയ ഗുഡ്, ശുന്നു, മോള്‍ട്ട
വാവട്ട = അമ്മ
ഒരിക്കല്‍ വാവട്ട പാലട്ടയോട് : ഡാ മോനെ ഒരു പാവം പട്ടി .പാവം പട്ടി അല്ലെ മോനെ ?
പാലാട്ട : അതെ അമ്മെ ആ പട്ടി അതിന്‍റെ അമ്മെ കാണാതെ കരയുകയാന്നൂ?
വാവട്ട: അതെ ന്നു തോന്നുന്നു .
പാലാട്ട: അമ്മാ നമുക്ക് അതിനെ എടുക്കാം? എന്നിട്ട് അതിന്‍റെ അമ്മേടെ അടുത്തു കൊണ്ട് വിടാം?
വാവട്ട: നമുക്ക് ആ പട്ടിയുടെ വീട് അറിയില്ലല്ലോ മോനെ ::
പാലാട്ട: നമുക്ക് അതിനെ എടുക്കാം എന്നിട്ട് ഓരോ വീടിലും കൊണ്ട് പോകാം എന്നിട്ട് ചോദിക്കാം ഇതു നിങ്ങടെ പട്ടി ആണൂ? ഇതു നിങ്ങടെ പട്ടി ആണൂ?
ഒരിക്കല്‍ വാവട്ട പാലട്ടയോട് : ഡാ മോനെ ഒരു പാവം പട്ടി .പാവം പട്ടി അല്ലെ മോനെ ?
പാലാട്ട : അതെ അമ്മെ ആ പട്ടി അതിന്‍റെ അമ്മെ കാണാതെ കരയുകയാന്നൂ?
വാവട്ട: അതെ ന്നു തോന്നുന്നു .
പാലാട്ട: അമ്മാ നമുക്ക് അതിനെ എടുക്കാം? എന്നിട്ട് അതിന്‍റെ അമ്മേടെ അടുത്തു കൊണ്ട് വിടാം?
വാവട്ട: നമുക്ക് ആ പട്ടിയുടെ വീട് അറിയില്ലല്ലോ മോനെ ::
പാലാട്ട: നമുക്ക് അതിനെ എടുക്കാം എന്നിട്ട് ഓരോ വീടിലും കൊണ്ട് പോകാം എന്നിട്ട് ചോദിക്കാം ഇതു നിങ്ങടെ പട്ടി ആണൂ? ഇതു നിങ്ങടെ പട്ടി ആണൂ?
Subscribe to:
Comments (Atom)
